തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടക്കുന്നുണ്ട്. സംഘി-കൊങ്ങി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ഷാനി ഡിജിപിക്ക് പരാതി നല്‍കുകയുണ്ടായി. രൂക്ഷ പ്രതികരണവുമായി സ്വരാജും രംഗത്ത് വന്നു. ഇതൊരു വശം.മറുവശത്ത് നേതാവിന് വേണ്ടി വാദിക്കുന്ന എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും അടങ്ങുന്ന സൈബര്‍ സംഘം എതിര്‍പക്ഷത്തുള്ള സ്ത്രീകളെ മൂന്നാം കിട നിലവാരത്തില്‍ അധിക്ഷേപിക്കുകയാണ്. സ്വന്തം കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും മറ്റുള്ളവന്റെ കാര്യത്തില്‍ സദാചാരപ്പോലീസ് ചമയുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു. സ്വരാജ് വിഷയത്തിന് മറുപടിയായി ആര്‍എംപി നേതാവ് കെകെ രമയെ സൈബര്‍ സഖാക്കള്‍ അപമാനിച്ചതിനെതിരെ വിമര്‍ശനം ഉയരുകയാണ്.
